പൊലിസ് അസോസിയേഷൻ പുനഃസംഘടന: സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം

NOVEMBER 12, 2026, 1:40 AM

കൊച്ചി: പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം.  സർക്കാർ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയംഗം ജി.ആർ. അജിത് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ അംഗീകരിച്ചു കൊണ്ടാണ് സിംഗിൾ ബെഞ്ചിൻറെ ഉത്തരവ് റദ്ദാക്കിയത്.

ആഭ്യന്തര വകുപ്പിൻറെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. സംഘടനകളെ മൂന്നിൽ നിന്ന് രണ്ടാക്കാനുള്ള സർക്കാർ നടപടി സംഘടിക്കാനുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്നും ഏതെങ്കിലും അസോസിയേഷനിൽ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയുമെന്നുമുള്ള സർക്കാർ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.

പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ, പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും ഭരണസമിതികളെയും പിരിച്ചുവിട്ട്, പകരം പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ എന്നിങ്ങനെ രണ്ട് സംഘടനകൾ മാത്രമായാണ് സർക്കാർ പുനഃസംഘടിപ്പിച്ചത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്‌ഐ വരെയുള്ളവർ പൊലീസ് അസോസിയേഷന്റെ ഭാഗമായിട്ടും എസ്‌ഐ മുതൽ നോൺ ഐപിഎസ് എസ്പി വരെയുള്ളവർ കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനിൽ ഉൾപ്പെടുന്ന രീതിയിലുമാണ് പുന:ക്രമീകരണം. നിർത്തലാക്കിയ സംഘടനയുടെ ആസ്തി 60 - 40 അനുപാതത്തിൽ രണ്ട് സംഘടനകൾക്കുമായി വീതിച്ചു നൽകാനും സർക്കാർ തീരുമാനിച്ചു.

vachakam
vachakam
vachakam

പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ ഭരണം നടത്തുന്നതിനായി സർക്കാർ അഡ്‌ഹോക് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാൽ സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമായി അവയുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam