വീണ്ടും സമരം തുടർന്ന് വളർമതി

NOVEMBER 12, 2026, 1:05 AM

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തലിൽനിന്നും പൊലീസ് നീക്കിയ   സമരസമിതി കൺവീനർ എസ് വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളർമതി പറഞ്ഞു.

സമരം അനാവശ്യമാണെന്ന സർക്കാർ വാദത്തോട്, അവർ ഭരണത്തിലെത്തിയപ്പോഴാണല്ലോ ഇത് അനാവശ്യ സമരമായത് എന്നായിരുന്നു വളർമതിയുടെ പ്രതികരണം. 

സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തിരുന്നു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ.

vachakam
vachakam
vachakam

സമരപ്പന്തൽ നീക്കിയതിന് പിന്നാലെ അതേ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ പന്തൽ കെട്ടിയിരുന്നു. പിന്നാലെ സമരക്കാർക്കെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. എൽപിഎസ്ടി റാങ്ക് ഹോൾഡർ ബിച്ചു, കണ്ടാലറിയാവുന്ന 50 പേർ എന്നിവർക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam