ടി.പി വധക്കേസ് പ്രതി ഷാഫിക്ക് വീണ്ടും പരോൾ  

NOVEMBER 11, 2026, 11:25 PM

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളിൽ ഇറങ്ങിയിരുന്നു. 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി. ഷാഫിയുടെ പരോൾ അപേക്ഷ ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ കാണാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്. 

ഒന്നാം പ്രതി എം.സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 20 ദിവസത്തേക്ക്  പരോൾ അനുവദിച്ചിരുന്നു. നേരത്തെ രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ, ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നായിരുന്നു അന്ന് ജയില്‍ അധികൃതരുടെ വാദം.

vachakam
vachakam
vachakam

ടി.പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിരുന്നു. ടി.പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയില്‍ കോടതി ചോദിച്ചിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam