തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിന്‍റെ തീരുമാനം. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തുന്നത്. അയ്യായിരം ലിറ്റർ നെയ്യ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയക്കും.
പതിനായിരം ലിറ്റർ നെയ്യാണ് അടിയന്തരമായി നല്‍കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതില്‍ അയ്യായിരം ലിറ്റർ ഇന്ന് നല്‍കും. വിവാദം നലനില്‍ക്കുന്ന സാഹചര്യത്തില്‍ മില്‍മ സ്വന്തം വാഹനത്തില്‍ ആണ് നെയ്യ് പമ്പയില്‍ എത്തിക്കുന്നത്.
ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനില്‍ക്കേയാണ് വീണ്ടും കരാർ. മില്‍മയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചത്.
എന്നാല്‍ വന്നത് നെയ്യ് ക്രമേക്കേടില്‍ ആരോപണ വിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെൻഡർ തന്നെ ദേവസ്വം ബോർഡ് ഒഴിവാക്കി. എന്നാല്‍ പിന്നീട് വിളിച്ച ടെൻഡറില്‍ മറ്റാരും വരാതായതോടെ മില്‍മയെ തന്നെ ആശ്രയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
