ആലുവയിലെ ഹലോവീൻ പാർട്ടി:  ചോദ്യം ചെയ്യലിന് ഹാജരാകാതെ പാർട്ടി ആസൂത്രണം ചെയ്ത 24കാരി

NOVEMBER 12, 2026, 12:42 AM

കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ പാര്‍ട്ടി ആസൂത്രണം ചെയ്ത 24കാരി ചോദ്യം ചെയ്യലിന് ഹാജരായില്ല.

പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലിസ് ശേഖരിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

 അതേസമയം യുവതിയുടെ മാതാപിതാക്കളെ പൊലിസ് ചോദ്യം ചെയ്തു. മകള്‍ ഹലോവീന്‍ പാര്‍ട്ടിക്കാണ് പോയതെന്ന് അറിയില്ല എന്നാണ് കുടുംബം മൊഴി നല്‍കിയത്. 

vachakam
vachakam
vachakam

ഒക്ടോബര്‍ 31ന് നടന്ന പാര്‍ട്ടിയിലെത്തിയ 30 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇവരോടെല്ലാം മൊഴി നല്‍കാന്‍ പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തവരുടെ വീടുകളിലെത്തി മൊഴിയെടുക്കാനാണ് പൊലിസ് നീക്കം.

പാര്‍ട്ടിയില്‍ 15കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന അലക്‌സിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam