കൊല്ലം കള്ളനോട്ട് കേസ്:  നിർണായക രേഖകൾ ക്രൈംബ്രാഞ്ചിന്

NOVEMBER 12, 2026, 12:04 AM

കൊല്ലം: കൊല്ലം കള്ളനോട്ട് കേസിൽ  ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. 

മുഖ്യപ്രതി സിബിയോണിൻ്റെ ഭാര്യ ടിൻസി അയച്ച ശബ്ദ സന്ദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇടപാട് നടത്തിയത് കള്ളപ്പണം ആണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. 

ഒരു കോടി നിക്ഷേപിച്ചതും ടിൻസിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടിൻസി ഒരു കോടി രൂപ നിക്ഷേപിച്ചത് നേരിട്ടാണെന്നുമുള്ള നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വലിയ നിക്ഷേപം എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി ബാങ്കും നോട്ടീസ് നൽകിയിരുന്നു.

vachakam
vachakam
vachakam

രണ്ട് ബാങ്കുകളിലായി നാല് അക്കൗണ്ടുകളാണ് സിബിയോണിനും ഭാര്യക്കും ഉള്ളത്. അതേസമയം, ടിൻസി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജില്ലാ കോടതി ജാമ്യം നിരസിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam