കൊല്ലം: പപ്പട സീസൺ കഴിഞ്ഞു! ഇനി പരിപ്പുവടയാണ് താരം. പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തട്ടുകട അടിച്ചു തകർത്തു. കുണ്ടറ മാമ്പുഴ ആലുംമൂട് ജംഗ്ഷനിലാണ് സംഭവം. തട്ടുകട തൊഴിലാളിയായ കല്ലുവെട്ടാംകുഴി സ്വദേശി മോഹനൻ, കടയുടമയായ വാളത്തുംഗൽ സ്വദേശി ജെ നാസിം എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ദേഹത്ത് തിളച്ച എണ്ണ വീണാണ് മോഹനന് പരിക്കേറ്റത്. തടയാനെത്തിയ കടയുടമയെ ഹെൽമറ്റ് കൊണ്ട് മർദ്ദിച്ചെന്നും കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
തട്ടുകടയിലെത്തിയ രണ്ട് പേർ പരിപ്പുവട കഴിക്കുമ്പോഴാണ് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ്, ഉണ്ടാക്കി വച്ചതെല്ലാം വാരി തൊഴിലാളിക്ക് നേരെ എറിഞ്ഞത്. സ്റ്റൗ തട്ടിത്തെറിപ്പിച്ചതോടെ എണ്ണ മോഹനന്‍റെ ശരീരത്തിൽ വീഴുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ കടയുടമ നാസിമിനെയും സംഘം ആക്രമിച്ചു. കത്തികൊണ്ട് കുത്താൻ ശ്രമിച്ചത് തടയുന്നതിനിടയിൽ നാസിമിന്റെ കൈയ്ക്ക് പരിക്കേറ്റു. ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചും പരുക്കൽപ്പിച്ചു.
സംഭവത്തിൽ കൊട്ടിയം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
