അർവിന്ദ് കെജ്‌രിവാളിനും മകൾക്കുമതിരെ വധഭീഷണി

NOVEMBER 12, 2026, 2:15 AM

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അർവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും വധഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘാംഗമെന്ന് അവകാശപ്പെട്ടെത്തിയ വ്യക്തി ഏഴ് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എഎപി എംഎൽഎ ജർണയിൽ സിംഗ് വ്യക്തമാക്കി.

ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജർണയിൽ സിംഗ്.തനിക്കും ഭീഷണി കോളുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും ലഭിച്ചതായി ജർണയിൽ സിംഗ് ആരോപിച്ചു. തുടർന്ന് നവംബർ 6-ന് മൊഹാലി സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനെ (എസ്‌എസ്‌പി) സമീപ്പിച്ച് അദ്ദേഹം ഔദ്യോഗികമായി പരാതി നൽകി. ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമാണെന്നാണ് ഫോൺ ചെയ്തയാൾ പരിചയപ്പെടുത്തിയത് എന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കെജ്‌രിവാളിനും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം മൊഹാലി പോലീസ് കേസെടുത്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട കോൾ വിവരങ്ങൾ, ഐപി ലോഗുകൾ, ലൊക്കേഷൻ ഡാറ്റ എന്നിവ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam