പാലക്കാട്: സർവീസ് പൂർത്തിയാക്കാതെ കെഎസ്ആർടിസി വിദ്യാർത്ഥികളെ പാതി വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി.
കോയമ്പത്തൂരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥിനികളെ മണ്ണാർക്കാട് ഇറക്കി വിട്ടെന്ന് പരാതിയിൽ പറയുന്നു.
കാസർഗോഡ് നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട സൂപ്പർ ഡീലക്സ് എയർ ബസിലാണ് സംഭവം. ബസ്സിൽ വിദ്യാർഥികൾ ഉൾപ്പെടെ 24 പേരുണ്ടായിരുന്നു. കോഴിക്കോട് നിന്ന് ബസിൽ കയറിയ തൊട്ടിൽപ്പാലം സ്വദേശിനി അസിന, വടകര സ്വദേശിനി അശ്വിനി കൃഷ്ണ എന്നിവർ പരാതിയുമായി മുന്നോട്ട് വന്നത്.
പത്താം തീയതി പുലർച്ചെയാണ് ബസ് മണ്ണാർക്കാട് യാത്ര അവസാനിപ്പിച്ചത്. കേരളത്തിന് പുറത്തേക്ക് സർവീസ് നടത്താൻ ബസിന് പെർമിറ്റില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
