കൽപ്പറ്റ: അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും അതിനെ തുടര്‍ന്നുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം.
അമ്പലവയല്‍ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസനെ (38) അമ്പലവയല്‍ എസ്.എച്ച്.ഒ ജെസ്വിന്‍ ജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ചീനിക്കമൂല ഉന്നതിയിലെ സുരേഷ് (34) ആണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയ ശിവദാസന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുരേഷിന്റെ കവിളെല്ലിന് പൊട്ടലേല്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
