വ്യാജ മുദ്രയടിച്ച് വിതരണം ചെയ്ത അസംസ്കൃത മാംസം തിരിച്ചുവിളിച്ച് യു.എസ്.ഡി.എ 

SEPTEMBER 23, 2026, 10:02 PM

വാഷിങ്ടൺ : അമേരിക്കയിലെ നോർത്ത് കരോലിന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർ മീറ്റ് ഡെലിവറി എന്ന കമ്പനി വിതരണം ചെയ്ത 160,000ലധികം പൗണ്ട് അസംസ്കൃത  മാംസ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു. അമേരിക്കൻ കൃഷി മന്ത്രാലയത്തിന്റെ ഫെഡറൽ പരിശോധനകൾ പൂർത്തിയാക്കാതെയും, ഉത്പന്നങ്ങൾ സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് സാക്ഷ്യപ്പെടുത്താതെയും വിപണിയിലെത്തിച്ചതിനെ തുടർന്നാണ് ഈ നടപടി.

പരിശോധന നടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ വ്യാജ പരിശോധനാ മുദ്ര പതിപ്പിച്ചാണ് ഇവ വിതരണം ചെയ്തതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.   ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാവുന്ന ഉയർന്ന ആരോഗ്യ അപകടസാധ്യതയുള്ള ഉത്പന്നങ്ങളുടെ ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിശോധന ഇല്ലാത്ത മാംസങ്ങളിൽ അലർജി ഉണ്ടാക്കുന്ന ഘടകങ്ങളോ രോഗാണുക്കളോ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. സ്ഥാപന നമ്പർ അടങ്ങിയ വ്യാജ മുദ്ര പതിപ്പിച്ച ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.   

vachakam
vachakam
vachakam

ഈ വർഷം സെപ്റ്റംബർ 22ന് മുൻപ് വാക്വം സീൽ ചെയ്ത് പെട്ടികളിലാക്കി വിവിധ സംസ്ഥാനങ്ങളിലെ വിതരണക്കാർക്കും കടകൾക്കും ഹോട്ടലുകൾക്കും അയച്ച ഉത്പന്നങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഏരിയൽ വ്യാപാരികൾ ഇവ സ്വന്തം ലേബലുകൾ ഒട്ടിച്ചും വിൽപ്പന നടത്തിയിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. ഈ ഉത്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളും വ്യാപാരികളും ഇവ ഉപയോഗിക്കരുതെന്നും, പെട്ടെന്ന് തന്നെ നശിപ്പിച്ചു കളയുകയോ വാങ്ങിയ കടകളിൽ തിരികെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ഭരണകൂടം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam