ഇല്ലിനോയിയിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം

NOVEMBER 2, 2026, 9:41 PM

ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്ത് 2027 വർഷത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നതിനുള്ള ഓപ്പൺ എന്റോൾമെന്റ് നവംബർ ഒന്നിന് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആരോഗ്യ ഇൻഷുറൻസ് മാർക്കറ്റ്‌പ്ലേസായ 'Get Covered Illinois' മുഖേന പുതിയ ഇൻഷുറൻസ് എടുക്കുന്നതിനും നിലവിലുള്ള പോളിസികൾ പുതുക്കുന്നതിനും മാറ്റുന്നതിനും 2027 ജനുവരി 15 വരെ അവസരമുണ്ടാകും.

ഡിസംബർ 15നകം അപേക്ഷിച്ച് ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് 2027 ജനുവരി ഒന്നുമുതൽ പരിരക്ഷ ലഭിക്കും. ഡിസംബർ 16 മുതൽ ജനുവരി 15 വരെ രജിസ്റ്റർ ചെയ്യുന്നവരുടെ പരിരക്ഷ ഫെബ്രുവരി ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക. ആദ്യ പ്രീമിയം അടയ്ക്കുന്നതും ഇതിന് ആവശ്യമാണ്.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ വർധനയും ഫെഡറൽ സാമ്പത്തിക സഹായ വ്യവസ്ഥകളിലെ മാറ്റങ്ങളും നിലവിൽ വന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. 2027 വർഷത്തേക്കുള്ള വ്യക്തിഗത ഇൻഷുറൻസ് പദ്ധതികളുടെ സംസ്ഥാനതല ശരാശരി പ്രീമിയം വർധന 14.1 ശതമാനമാണെന്ന് ഇല്ലിനോയി ഇൻഷുറൻസ് വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

2026ൽ സംസ്ഥാനത്തെ 4.66 ലക്ഷത്തിലധികം പേർ മാർക്കറ്റ്‌പ്ലേസ് ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായിരുന്നു. ഇവരിൽ ഏകദേശം 85 ശതമാനം പേർക്കും പ്രതിമാസ പ്രീമിയം കുറയ്ക്കുന്നതിനുള്ള ഫെഡറൽ നികുതി ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പുതിയ ഫെഡറൽ നിയമമാറ്റങ്ങൾ ചില വിഭാഗങ്ങളുടെ സാമ്പത്തിക സഹായത്തിനുള്ള അർഹതയെ ബാധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

2027 മുതൽ Cigna, Molina കമ്പനികളുടെ ഇൻഷുറൻസ് പദ്ധതികൾ Get Covered Illinois മാർക്കറ്റ്‌പ്ലേസിൽ ലഭ്യമാകില്ല. ഈ കമ്പനികളിലൂടെ നിലവിൽ ഇൻഷുറൻസ് എടുത്തിട്ടുള്ളവർ പുതിയ പദ്ധതി തിരഞ്ഞെടുക്കേണ്ടതുണ്ട്. Blue Cross Blue Shield ഉൾപ്പെടെയുള്ള ചില കമ്പനികളുടെ പദ്ധതികളിലും മാറ്റങ്ങളുണ്ട്.

കൂടാതെ, ഫെഡറൽ നിയമമാറ്റങ്ങളെ തുടർന്ന് ഒക്ടോബർ ഒന്നുമുതൽ Medicaid പരിരക്ഷ നഷ്ടപ്പെട്ട നിയമപരമായി അമേരിക്കയിൽ താമസിക്കുന്ന 9,300 ഓളം കുടിയേറ്റക്കാർക്കായി പ്രത്യേക എന്റോൾമെന്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എന്നാൽ ഇവരിൽ ചില വിഭാഗങ്ങൾക്ക് 2027 ജനുവരി ഒന്നുമുതൽ പ്രീമിയം നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല.

vachakam
vachakam
vachakam

പുതിയ ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ പ്രതിമാസ പ്രീമിയത്തിന് പുറമേ ഡിഡക്റ്റിബിൾ, മരുന്നുകളുടെ പരിരക്ഷ, ചികിത്സിക്കുന്ന ഡോക്ടർമാരുടെയും ആശുപത്രികളുടെയും നെറ്റ്‌വർക്ക് എന്നിവയും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. കഴിഞ്ഞ വർഷം വിവിധ പദ്ധതികൾ താരതമ്യം ചെയ്ത് തിരഞ്ഞെടുത്തവർക്ക് പ്രതിമാസ പ്രീമിയത്തിൽ ശരാശരി 150 ഡോളർ ലാഭിക്കാൻ കഴിഞ്ഞതായി സംസ്ഥാന അധികൃതർ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.GetCoveredIllinois.gov എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. 1-866-311-1119 എന്ന നമ്പറിലും സഹായം ലഭ്യമാണ്. വിവിധ ഭാഷകളിൽ സൗജന്യ സഹായം നൽകുന്നതിനുള്ള സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.
അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam