ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോർക്ക് മെട്രോ റീജിയന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പുതിയ ഭാരവാഹികളായി ഡോൺ തോമസ് (റീജിയണൽ സെക്രട്ടറി), തോമസ് സക്കറിയ (സുജിത്) (റീജിയണൽ ട്രഷറർ), ഡോ. അന്ന ജോർജ് (റീജിയണൽ വിമൻസ് ഫോറം ചെയർ), ലൈസി അലക്‌സ് (റീജിയണൽ ജോയിന്റ് സെക്രട്ടറി), ബാഹുലേയൻ രാഘവൻ (റീജിയണൽ ജോയിന്റ് ട്രഷറർ), ഷാജി എണ്ണചേരിൽ (റീജിയണൽ പി.ആർ.ഒ.), ജോണി സക്കറിയ (റീജിയണൽ ഓഡിറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കെആർകെ, റോജിസ് ഫിലിപ്പ്, ചെറിയാൻ പാലത്ര, ജൂബി വെട്ടം, ജോബി ജോർജ്, ശോശാമ്മ ആൻഡ്രൂസ്, ഡെയ്‌സി ജോസഫ്, ഗ്രേസ് അലക്‌സാണ്ടർ, മേരിക്കുട്ടി മൈക്കിൾ, സൂസൻ തോമസ്, റോയ് കുര്യാക്കോസ്, ബെന്നി ഇട്ടീര എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.
കൂടാതെ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, ചെറിയാൻ പെരുമാൾ, റെജി വർഗീസ് എന്നിവരും ബോർഡ് അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ് പാലത്ര എന്നിവരും റീജിയണൽ കമ്മിറ്റിയുടെ ഭാഗമായിരിക്കും.
ജിജി റ്റോം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
