ആപ്പിളിന് ചരിത്ര നേട്ടം: മെമ്മറി ചിപ്പ് വിലക്കയറ്റത്തിനിടയിലും റെക്കോര്‍ഡ് വരുമാനവുമായി ജോണ്‍ ടെര്‍നസിന്റെ തുടക്കം

NOVEMBER 2, 2026, 5:35 PM

ന്യൂയോര്‍ക്ക്: ടിം കുക്കിന്റെ പിന്‍ഗാമിയായി ചീഫ് എക്‌സിക്യൂട്ടീവ് പദവി ഏറ്റെടുത്ത ശേഷം ജോണ്‍ ടെര്‍നസ് അവതരിപ്പിച്ച ആദ്യ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ആപ്പിളിന് വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ മെമ്മറി ചിപ്പുകള്‍ക്കുണ്ടായ വന്‍ വിലക്കയറ്റം കമ്പനിക്ക് ശക്തമായ ഭീഷണി ഉയര്‍ത്തിയെങ്കിലും, വാള്‍സ്ട്രീറ്റ് അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകളെപ്പോലും കാറ്റില്‍പ്പറത്തുന്ന പ്രകടനമാണ് ആപ്പിള്‍ കാഴ്ചവെച്ചത്.

അവസാനിച്ച സാമ്പത്തിക പാദത്തില്‍ 114.5 ബില്യണ്‍ ഡോളറിന്റെ ആകര്‍ഷകമായ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിലൂടെ 30.7 ബില്യണ്‍ ഡോളറിന്റെ അറ്റലാഭം നേടാനും ഐഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. വിപണിയിലെ കനത്ത മത്സരങ്ങള്‍ക്കിടയിലും ഐഫോണ്‍ വില്‍പ്പനയിലൂടെ മാത്രം 57.58 ബില്യണ്‍ ഡോളറാണ് ആപ്പിളിന്റെ പെട്ടിയിലെത്തിയത്. ഇതിനുപുറമേ ഐക്ലൗഡ്, ആപ്പ് സ്റ്റോര്‍ എന്നിവയുള്‍പ്പെടുന്ന സര്‍വീസസ് വിഭാഗം 31.57 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും വലിയ വരുമാനവും നേടി.

മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച സാമ്പത്തിക അടിത്തറയോടെയാണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നതെന്നും, സമാനതകളില്ലാത്ത മികച്ച ഉല്‍പ്പന്ന നിരയും പുത്തന്‍ സിരി എഐ സാങ്കേതികവിദ്യയും വരാനിരിക്കുന്ന അവധിക്കാല വില്‍പ്പനയില്‍ കമ്പനിക്ക് വലിയ കരുത്താകുമെന്നും ജോണ്‍ ടെര്‍നസ് വ്യക്തമാക്കി.

മെമ്മറി ചിപ്പുകളുടെ വിലവര്‍ദ്ധനവ് ലാഭവിഹിതത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന നിക്ഷേപകരുടെ ആശങ്കകള്‍ക്കിടയിലും കമ്പനിയുടെ മൊത്ത ലാഭവിഹിതം 47.9 ശതമാനമായി ഉയര്‍ത്താന്‍ ആപ്പിളിനായി. യുഎസ് സര്‍ക്കാരില്‍ നിന്നുള്ള താരിഫ് റീഫണ്ടുകളും ഈ നേട്ടത്തിന് തണലായി മാറി. സെപ്റ്റംബറില്‍ വിപണിയിലെത്തിച്ച മടക്കാവുന്ന ഐഫോണ്‍ ഡ്യുവോ, പുതിയ ഹോം ലൈനപ്പ് ഉല്‍പ്പന്നങ്ങള്‍, കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ആദ്യ ടച്ച്സ്‌ക്രീന്‍ മാക്ബുക്ക് പ്രോ എന്നിവ ടെര്‍നസ് എന്ന സാങ്കേതിക വിദഗ്ദ്ധന്റെ ഭരണപാടവത്തിനും തുടക്കത്തിലെ മികച്ച വിജത്തിനും തെളിവായി.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, മെറ്റാ തുടങ്ങിയ വന്‍കിട ടെക് കമ്പനികളെല്ലാം ശക്തമായ വരുമാന വളര്‍ച്ച രേഖപ്പെടുത്തിയ ആഴ്ചയിലാണ് ആപ്പിളും തങ്ങളുടെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിട്ടത്. എഐ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബിഗ് ടെക് കമ്പനികള്‍ ശതകോടികള്‍ നിക്ഷേപിക്കുന്നത് തുടരുമ്പോള്‍, സാങ്കേതിക മുന്നേറ്റത്തിലും സാമ്പത്തിക സുരക്ഷിതത്വത്തിലും തങ്ങള്‍ മുന്നില്‍ തന്നെയാണെന്ന് ആപ്പിള്‍ അടിവരയിടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam