കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ പ്രശസ്തമായ മോസ് ലാന്‍ഡിംഗ് സ്റ്റേറ്റ് ബീച്ചിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൂര്യാസ്തമയത്തിന് ശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത ബീച്ച് പരിസരത്ത് രാത്രിയില്‍ നടന്ന ഒത്തുചേരലനിടെയാണ് അപ്രതീക്ഷിതമായി വെടിവെയ്പ്പുണ്ടായത്.
പുലര്‍ച്ചെ രണ്ടു മണിയോടെ വെടിവെയ്പ്പ് നടന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മോണ്ടെറെ കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ബീച്ചിലേക്കുള്ള ജെറ്റി റോഡില്‍ വെടിയേറ്റ നിലയില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പരിക്കേറ്റ ഒരാളെ പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപിന്നാലെ വെടിയേറ്റ പരിക്കുകളോടെ നാലാമതൊരാള്‍ സ്വയം പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെങ്കിലും ഇയാളുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൊല്ലപ്പെട്ടവരെയും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് മോണ്ടെറെ കൗണ്ടി ഷെരീഫ് ഓഫീസ് കമാന്‍ഡര്‍ ആന്‍ഡ്രൂ റോസാസ് അറിയിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും, എന്താണ് അവിടെ സംഭവിച്ചതെന്ന് സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് ബീച്ചും പരിസരപ്രദേശമായ ജെറ്റി റോഡും പോലീസ് പൂര്‍ണ്ണമായി അടച്ചുപൂട്ടി. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സംഘവും ഡിറ്റക്ടീവുകളും സ്ഥലത്ത് വിപുലമായ തെളിവെടുപ്പ് നടത്തുകയാണ്. അതേസമയം, പ്രദേശവാസികള്‍ക്ക് നിലവില്‍ മറ്റ് സുരക്ഷാഭീഷണികളൊന്നുമില്ലെന്ന് ഷെരീഫ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
