വാഷിംഗ്ടണ്‍: മധ്യ ഇറാനിലെ തന്ത്രപ്രധാനമായ പിക്കക്‌സ് പര്‍വതമേഖലയില്‍ സ്ഥിതി ചെയ്യുന്ന ആണവ സമ്പുഷ്ടീകരണ കേന്ദ്രം ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവാക്രമണത്തിന് മുതിര്‍ന്നേക്കുമെന്ന് മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന്റെ മുന്നറിയിപ്പ്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 300 അടിയോളം ഉറപ്പുള്ള ഗ്രാനൈറ്റ് പാറകള്‍ തുളച്ചുകയറി തുരംഗങ്ങള്‍ തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യത്തിലെ പരമ്പരാഗത ആയുധങ്ങള്‍ക്ക് സാധിക്കാത്തതിനാല്‍ ആണവാക്രമണം മാത്രമാണ് ഏക വഴിയെന്ന് നിരീക്ഷിക്കപ്പെടുന്നു. വരാനിരിക്കുന്ന വാരാന്ത്യത്തോടെ ആണവായുധ പ്രയോഗം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ ട്രംപ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇസ്രായേലില്‍ കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട നെതന്യാഹു, തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായാണ് അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതെന്നാണ് ആരോപണം. ട്രംപിന് പുറമെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സെന്റകോം കമാന്‍ഡര്‍ ബ്രാഡ് കൂപ്പര്‍ എന്നിവര്‍ക്ക് മേലും ഇസ്രായേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടത്തിലെ ജെ.ഡി വാന്‍സ്, സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയവര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും നയതന്ത്രപരമായ പരിഹാരമാണ് ആവശ്യമെന്ന് വാദിക്കുകയും ചെയ്യുന്നു.
ആണവാക്രമണം ഉണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം പത്ത് കോടിയോളം ആളുകളുടെ കുടിവെള്ള സ്രോതസ്സുകള്‍ റേഡിയേഷന്‍ വഴി മലിനമാകുന്നതിനൊപ്പം ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിനും വഴിതുറന്നേക്കാം. റഷ്യ ഉക്രെയ്‌നെതിരെയും ഇന്ത്യയും പാകിസ്ഥാനും പരസ്പരവും, ഉത്തര കൊറിയ ദക്ഷിണ കൊറിയക്കെതിരെയും ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന ഒരു വലിയ തകര്‍ച്ചയിലേക്ക് ലോകം കൂപ്പുകുത്താന്‍ ഇത് കാരണമായേക്കാം. നിലവിലെ സാഹചര്യത്തില്‍ യുഎസ് സൈന്യത്തിലേക്ക് നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കേണ്ടി വന്നേക്കാമെന്ന ആശങ്കയും ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
