വാഷിംഗ്ടൺ: ഇറാനിലെ പ്രമുഖ ദ്വീപായ ഖെഷ്മിൽ തിങ്കളാഴ്ച അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഈ ദ്വീപിൽ ഇറാന്റെ മിസൈലുകളും ഡ്രോണുകളും സംഭരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ആക്രമണം നടന്നത്.
അതേസമയം, ഇറാനുമായി ചർച്ചകളിലൂടെ സമാധാനപരമായ ധാരണയിലെത്താൻ സാധിക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.
നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയ വാൻസ്, എന്നാൽ ഇറാന്റെ നിലപാടുകൾ പ്രവചനാതീതമാണെന്നും സൈനികവും അല്ലാത്തതുമായ എല്ലാ നടപടികൾക്കുമുള്ള സാധ്യതകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്നുവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇറാൻ ഒരു ആണവായുധം കൈവശം വെക്കുന്നത് അനുവദിക്കില്ലെന്ന് തിങ്കളാഴ്ച ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
