അതുല്യനായ കലാസംഘാടകൻ!  സൂര്യ കൃഷ്ണമൂർത്തിയ്ക്ക് അനുശോചനം അറിയിച്ച് പ്രമുഖർ 

SEPTEMBER 23, 2026, 8:41 PM

തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ.  സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനാണ്. നാടകത്തിനും ലൈറ്റ്-ആൻഡ്-സൗണ്ട് അവതരണങ്ങൾക്കും നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനാണ്. നടരാജ കൃഷ്ണമൂർത്തിയെന്നാണ് യഥാർത്ഥ പേര്. 1977ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ലോകപ്രശസ്തമായ 'സൂര്യ ഫെസ്റ്റിവല്ലിൻ്റെ അമരക്കാരൻ എന്ന നിലയിലാണ് സൂര്യ കൃഷ്ണമൂർത്തി മലയാളികളുടെ കലാ സൂര്യനായി ലോകത്തിന് മുന്നിൽ ജ്വലിച്ചുയർന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972ൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ജോലിക്ക് ചേർന്ന സൂര്യ കൃഷ്ണമൂർത്തി സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സ്വമേധയ വിരമിക്കുകയായിരുന്നു.  

കേരളം കണ്ട കലാസംഘാടകരിൽ ഏറ്റവും ഉന്നതശീർഷനായിരുന്നു സൂര്യാ കൃഷ്ണമൂർത്തിയെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. സൂര്യ കൃഷ്ണമൂ‍ർത്തിയുടെ നിര്യാണം കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ ഒരധ്യായത്തിന്റെ ഒടുക്കമാണ്. ദീർഘകാലമായി എന്റെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സൂര്യ സമൂഹത്തിന്റെയും ദുഖം എൻറെയും കൂടെ ദുഖമാണ് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എം എ ബേബി പറഞ്ഞു.

കലാരംഗത്ത് പ്രകാശം പകർന്ന് കേരളീയ സംസ്കാരത്തിന്റെ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച അതുല്യ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നാടകവും സംഗീതവും ദൃശ്യകലയും ഉൾപ്പെടുന്ന കലാലോകത്ത് അദ്ദേഹം സൃഷ്ടിച്ച വേറിട്ട അടയാളങ്ങൾ കാലാതീതമാണ്. കല ഒരു വിനോദം മാത്രമല്ല, മനുഷ്യഹൃദയങ്ങളെ ചേർത്തുനിർത്തുന്ന ശക്തിയാണെന്ന് അദ്ദേഹം തെളിയിച്ചു.  111 ദിവസം നീണ്ടു നിൽക്കുന്ന സൂര്യ ഫെസ്റ്റിവെൽ സൂര്യ കൃഷ്ണമൂർത്തിയുടെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സമർപ്പിച്ച ജീവിതമായിരുന്നു സൂര്യാ കൃഷ്ണമൂർത്തിയുടേത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഐ എസ് ആർ ഒ യിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം കലാസപര്യക്കായി ജീവിതം ഉഴിഞ്ഞുവച്ചത്.അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സൂര്യാ ഫെസ്റ്റിവൽ സമാനതകളില്ലാത്ത ഒരു കലാമേളയായിരുന്നു.ലോകത്തിൻ്റെവിവിധ മേഖലകളിൽ നിന്നുള്ള അതിപ്രശസ്ത കലാപ്രതിഭകളുടെ സംഗമവേദിയാക്കി സൂര്യാ ഫെസ്റ്റിനെ മാറ്റി തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അതുല്യനായ കലാസംഘാടകനെയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിശ്വപ്രസിദ്ധ കലാപ്രവർത്തകർക്ക് തിരുവനന്തപുരത്ത് വേദിയൊരുക്കുകയും അവരുടെ കലാവതരണങ്ങളെ കേരളത്തിനു പരിചയപ്പെടുത്തുകയും ചെയ്ത സൂര്യ കൃഷ്ണമൂർത്തി സൂര്യ ഫെസ്റ്റിവലിലൂടെ കേരളത്തിന്റെ കലാസാംസ്കാരിക ബോധത്തെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കി. ലോകശ്രദ്ധയിൽ വന്ന കലകളെയും കലാപ്രവർത്തകരെയും അണിനിരത്തി ഇത്രയും വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് സൂര്യ ഫെസ്റ്റിവലിനു മാത്രം സാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam