കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനുമായി എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അഞ്ച് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ ജില്ലയിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 382 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. രണ്ട് ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കി.
ആലുവ, കളമശ്ശേരി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, കാക്കനാട് എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്.അമിത വേഗതയിൽ വാഹനമോടിച്ചതിന് ഒമ്പത് കേസ്, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 7, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 14 കേസ്, പെർമിറ്റില്ലാതെ വാഹനമോടിച്ചതിന് 12 കേസ്, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ച 2 കേസുകൾ എന്നിങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
