തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു.
യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തൊഴിലാളി സംഘടനകളുടെ ആവശ്യം ഗതാഗതമന്ത്രി സി.പി. ജോൺ അംഗീകരിക്കുകയായിരുന്നു.
വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തൊഴിലാളി സംഘടന പ്രതിനിധികൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു.
ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.കമ്മിഷൻ അന്വേഷണം നടത്തുമ്പോൾ ഓരോ യൂണിയനുകൾക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാം.
മന്ത്രി സി.പി. ജോണും വിഷയത്തിൽ പ്രതികരിച്ചു. തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞു. ഓട്ടോ ടാക്സി നിരക്കുകൾ 2022 ലാണ് പരിഷ്കരിച്ചത്.
നിരക്ക് പരിഷ്കരിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
