തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടികാഴ്ച നടത്തി കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്ത്.
വൈദ്യുതി കരാർ വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കെഎസ്ഇബി ചെയർമാൻ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത് അതൃപ്തി വർധിക്കുന്നതിനും കാരണമായി.
ഇതിന് പിന്നാലെയാണ് കെഎസ്ഇബി ചെയർമാൻ മന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച്ച. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
കൂടിക്കാഴ്ചയിൽ കെഎസ്ഇബിയുടെ നിലവിലെ സാഹചര്യം വിശദീകരിക്കുകയും വൈദ്യുതി പ്രതിസന്ധി ചർച്ചയാവുകയും ചെയ്തു. കെഎസ്ഇബിയുടെ പുതിയ പദ്ധതികളും ചർച്ച ചെയ്തു. മന്ത്രിയുടെ അതൃപ്തി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
