കരുണയില്ലാത്ത ചൂഷണം; കളമശ്ശേരി സ്പാ ബലാത്സംഗ അതിജീവിത ജീവിതം തിരിച്ചുപിടിക്കാൻ പാടുപെടുന്നു!

NOVEMBER 11, 2026, 4:27 AM

കളമശ്ശേരിയിലെ സ്പാ ബലാത്സംഗത്തിന് ഇരയായ യുവതി ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലൈംഗിക ചൂഷണത്തിന് ശേഷം ജീവിതം വീണ്ടെടുക്കാൻ പാടുപെടുന്ന അതിജീവിതയ്ക്ക് സമൂഹത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് വ്യക്തമായ ഉത്തരമില്ല. ശാരീരിക മുറിവുകളേക്കാൾ വലുതായ മാനസികാഘാതത്തിൽ നിന്ന് അവർക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല.

ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വലിയ കാര്യമായി കരുതുന്ന യുവതിക്ക് ഒറ്റയ്ക്ക് പുറത്ത് പോകാൻ പോലും ഭയമാണ്. ആലുവയിലെ വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് യുവതിയും ഭർത്താവും ഇപ്പോൾ ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസം. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും വാടകയ്ക്ക് വീട് കിട്ടാത്തതാണ് അതിജീവിത നേരിടുന്ന പ്രധാന പ്രശ്നം.

സ്പാ മാനേജർ തസ്തികയിലേക്ക് അഭിമുഖത്തിന് വിളിച്ച് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന ഓർമ്മകൾ യുവതിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. അധ്യാപിക ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് യുവതി സ്പാ മാനേജർ ഒഴിവിലേക്ക് ഓൺലൈൻ പരസ്യം കണ്ടത്. ഒക്ടോബർ രണ്ടിന് ശ്രീരാജ് എന്നയാളാണ് അഭിമുഖം നടത്തിയത്.

vachakam
vachakam
vachakam

തിരഞ്ഞെടുക്കപ്പെട്ടതായി ശ്രീരാജ് അറിയിക്കുകയും വൈകുന്നേരം ചെറിയൊരു പാർട്ടിയിൽ വെച്ച് ജീവനക്കാരെ പരിചയപ്പെടുത്താമെന്ന് പറയുകയും ചെയ്തു. വൈകുന്നേരം യുവതിക്കായി ടാക്സി ബുക്ക് ചെയ്യുകയും തിരികെ വീട്ടിൽ കൊണ്ടുപോയി ആക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ, വാഹനം എടപ്പള്ളിയിലെ ഒരു അപ്പാർട്ട്മെന്റ് പോലുള്ള സ്ഥലത്തേക്കാണ് പോയത്.

അവിടെ ശ്രീരാജിന്റെ പെരുമാറ്റത്തിൽ യുവതിക്ക് സംശയം തോന്നി. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ശ്രീരാജ് യുവതിയുടെ മുടിയിൽ പിടിച്ച് മുഖത്തടിക്കുകയായിരുന്നു. കുടിക്കാൻ നൽകിയ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായും പിന്നീട് മൂക്കിൽ നിന്ന് അടച്ച് വായിലൂടെ പുക ശ്വാസിപ്പിച്ചതായും യുവതി പറയുന്നു.

അർദ്ധബോധാവസ്ഥയിലായിരുന്നെങ്കിലും തന്നോട് എന്തോ ചെയ്യുന്നുണ്ടെന്ന് യുവതിക്ക് മനസ്സിലായിരുന്നു. ശ്രീരാജ്, അമ്മു (ശരണ്യ), സഞ്ജു, ജിത്തു എന്നിവർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. കണ്ണുകൾ ചെറുതായി തുറന്നപ്പോൾ ആരോ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതും കണ്ടു.

vachakam
vachakam
vachakam

മയക്കത്തിലായിരുന്നതിനാൽ യുവതിക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, കൈകാലുകൾക്ക് പക്ഷാഘാതം വന്നത് പോലെ തോന്നി.

അപ്പാർട്ട്മെന്റ് പോലുള്ള കെട്ടിടമായതിനാൽ യുവതിയുടെ നിലവിളി ആരും കേട്ടില്ല. ബാത്ത്റൂം ബൾബ് പൊട്ടിച്ച് കൈ മുറിക്കാൻ ശ്രമിച്ചപ്പോൾ ഒക്ടോബർ മൂന്നിന് അവരെ വിട്ടയച്ചു. പോലീസിനോട് ഒന്നും പറയരുതെന്നും അടുത്ത ദിവസം ജോലിക്ക് വരണമെന്നും പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു.

മോചിതയായതിന് ശേഷം യുവതി ആദ്യം വിളിച്ചത് ഭർത്താവിനെയാണ്. കണ്ണുകളും ചുണ്ടുകളും വീർത്തതിനാൽ ഒരു കടയിൽ നിന്ന് മാസ്ക് വാങ്ങി ടാക്സിയിൽ വീട്ടിലേക്ക് പോയി. സംഭവം പോലീസിൽ അറിയിക്കണമെന്ന് ഭർത്താവ് യുവതിയോട് പറഞ്ഞു.

vachakam
vachakam
vachakam

യുവതി 13 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എസിപി വന്നപ്പോഴും മൊഴി രേഖപ്പെടുത്താൻ ജഡ്ജി വന്നപ്പോഴും നടന്ന കാര്യങ്ങൾ യുവതി തുറന്നുപറഞ്ഞു. ഒമ്പത് മാസം മുൻപാണ് യുവതിയും ഭർത്താവും വിവാഹിതരായത്.

സംഭവത്തെ തുടർന്ന് വാടകവീട്ടിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു. വീട്ടുടമസ്ഥർക്ക് ഭയമാണെന്ന് പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. നാല് സ്ഥലങ്ങളിൽ വീട് നോക്കുകയും അഡ്വാൻസ് നൽകുകയും ചെയ്തെങ്കിലും പിന്നീട് വീട് നൽകാൻ അവർ വിസമ്മതിച്ചു.

ഈ സംഭവത്തെ തുടർന്ന് യുവതിക്ക് വീട് ലഭിക്കുന്നില്ല. നിലവിൽ ബന്ധുവിന്റെ വീട്ടിലാണ് താമസം. ഭർത്താവിന്റെയും ബന്ധുക്കളുടെയും പിന്തുണ യുവതിക്കുണ്ട്.

എന്നന്നേക്കുമായി ബന്ധുവിന്റെ വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നും മറ്റൊരു വീട് കണ്ടെത്തണമെന്നും യുവതി ആഗ്രഹിക്കുന്നു.

ഒരു സ്കൂളിൽ ജോലി നേടാനും കേസിന്റെ നടപടികളുമായി മുന്നോട്ട് പോകാനും യുവതി ആഗ്രഹിക്കുന്നുണ്ട്. കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ സംഭവസമയത്ത് ലോഡ്ജിലെത്തിയ മറ്റ് രണ്ട് പേരെക്കുറിച്ചും പോലീസ് അന്വേഷിക്കും. ഈ രണ്ട് പേരെയും പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന് യുവതിയും പങ്കാളിയും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് ഇത് പരിഗണിച്ചിരുന്നില്ല.

കേസിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി ശ്രീരാജിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനകളുണ്ട്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

സ്പാ മാനേജർ ഒഴിവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ പരസ്യം (ഒഎൽഎക്സ്) വഴി യുവതിയെ കളമശ്ശേരിയിലെ 'ഡിലൈറ്റ് സ്പാ'യിലേക്ക് പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. ഇരുപത് വയസ്സുകാരിയായ യുവതിക്ക് രാസലഹരി നൽകി രണ്ടു ദവിസം പൂട്ടിയിട്ടാണ് ബലാത്സംഘം ചെയ്തത്.

English Summary: The survivor of the Kalamassery spa gang rape is facing a major life crisis, struggling to rebuild her life after the sexual exploitation. She is unable to find a rented house and is still recovering from severe mental trauma. Despite the support of her husband and family, she fears going out alone and is currently staying at a relative's house. The police are investigating two more individuals in connection with the incident and efforts are underway to submit the charge sheet by the end of this month.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kalamassery Spa Rape, Survivor Story, Kerala Crime News, Sexual Assault, Mental Trauma, Kerala Police

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam