തൃശൂർ: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ (64) അന്തരിച്ചു. 1986–ൽ ആലപ്പുഴ അരൂരിൽ ബ്രഡ് ഉൽപാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്സിന് ഇന്നു 20 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ നിന്നു മാനേജ്മെന്റിൽ ബിരുദം നേടിയ തണ്ടാശ്ശേരി രാഘവൻ രഘുലാൽ എന്ന ടി ആർ രഘുലാൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മുൻ ചെയർമാനാണ്.
1986–ലാണ് എലൈറ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം ആരംഭിച്ചത്. ഇന്ത്യയിൽ റസ്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം തുടങ്ങിയ ആദ്യ കമ്പനി കൂടിയായിരുന്നു എലൈറ്റ്. ഭാര്യ: സരിഗ. മക്കൾ: ധനിസ, രഘുറാം. എലൈറ്റ് ഗ്രൂപ്പ് ആൻഡ് ഇന്നവേഷൻസ് ഡയറക്ടർമാരാണ് മൂവരും. മരുമകൻ: രോഹിത് മുരള്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
