ഇറ്റലിയിലെ സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി: വ്യാപക പരിഭ്രാന്തി; ഇമെയിലുകള്‍ സ്പാം സന്ദേശങ്ങളെന്ന് സംശയം

NOVEMBER 11, 2026, 11:28 AM

റോം: ഇറ്റലിയിലെ ആറായിരത്തോളം സ്‌കൂളുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന തരത്തില്‍ ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ വ്യാജമാണെന്ന് സൂചന. ഇമെയില്‍ വഴി ലഭിച്ച ഭീഷണിയെത്തുടര്‍ന്ന് ബുധനാഴ്ച നിരവധി സ്‌കൂളുകളില്‍ പ്രാഥമികമായി ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയെങ്കിലും പിന്നീട് ഇവ വ്യാജ മുന്നറിയിപ്പുകളാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തിരികെ ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചു. ചില രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും ഭൂരിഭാഗം സ്‌കൂളുകളും സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടര്‍ന്നു.

തായ്‌വാനിലെ ഒരു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി മുന്‍പ് തന്നെ സ്പാം ആയി അടയാളപ്പെടുത്തിയ ഇമെയില്‍ വിലാസത്തില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്ന് ഒരു ടീച്ചര്‍ വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സികളോട് പ്രതികരിച്ച മറ്റൊരു ടീച്ചര്‍ സന്ദേശത്തിന്റെ ഉള്ളടക്കം തികച്ചും ഖേദകരവും വ്യാജവുമാണെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് സ്‌കൂള്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഉംബ്രിയന്‍ മേഖലയില്‍ നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വിഷയം ഗൗരവമായി അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

മറ്റൊരു സംഭവത്തില്‍, ഉത്തര അയര്‍ലന്‍ഡിലും മുന്നൂറോളം സ്‌കൂളുകള്‍ക്ക് സമാനമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശം ലഭിക്കാത്തപക്ഷം സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ച യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിലും എയര്‍ലൈനുകളിലും ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഒരു തീവ്ര സ്ത്രീവിരുദ്ധ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും അവര്‍ അത് നിഷേധിച്ചിട്ടുണ്ട്. നിലവില്‍ ക്രമസമാധാന പാലകര്‍ സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam