കൊച്ചി: ഒരു സ്കൂട്ടറിൽ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ വൈറലായതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
കൊച്ചിയിലെ തിരക്കുള്ള പൈപ്പ് ലൈൻ റോഡിലാണ് അഞ്ച് വിദ്യാർത്ഥികളുടെ അപകടയാത്ര. ഈ കാഴ്ച കണ്ടവർ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നാലെ എംവിഡി സ്കൂട്ടറിന്റെ നമ്പർ എടുത്ത് ഉടമയെ വിളിച്ചു. കൂട്ടുകാർക്കൊപ്പമെത്താൻ ആവശ്യപ്പെട്ടു.
സ്കൂട്ടർ ഓടിച്ച യുവാവിന് പിഴ ഈടാക്കി ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയ എംവിഡി ബോധവത്കരണത്തിനായി അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്താനും നോട്ടീസ് അയച്ചു.
തൃക്കാക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളാണ് അഞ്ച് പേരും. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താൽകാലികമായി സസ്പെൻഡ് ചെയ്തു. ഒന്നിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിന് ഉടമയ്ക്ക് 1,000 രൂപയും പിഴയിട്ടു. ഹെൽമറ്റ് വെക്കാത്ത മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
