കണ്ണൂർ: കൂത്തുപമ്പിൽ ആസാം സ്വദേശി ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിൽ വാടകയ്ക്ക് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്ന സജേദ ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ചിറ്റാരിപ്പറമ്പിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ആസാം സ്വദേശി റഫീജുൽ കണ്ണവം പൊലിസിൽ കീഴടങ്ങി.
റഫീജുലിനെ പൊലിസ് ചോദ്യംചെയ്തു വരികയാണ്. നാലു വയസുള്ള മകനോടൊപ്പം ഒന്നര വർഷമായി ഇവർ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. രാവിലെ വീട്ടിൽ പൊലിസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സമീപവാസികൾ സംഭവം അറിയുന്നത്.
നാല് വയസുകാരനായ മകനെ പൊലിസ് സഖി സെന്ററിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
