കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു.
'സുഡാനി ഫ്രം നൈജീരിയ'യിലെ കഥാപാത്രത്തിലൂടെയാണ് അവർ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.
നാടകപ്രവർത്തനത്തിലൂടെയാണ് സാവിത്രിയുടെ കലാജീവിതം ആരംഭിക്കുന്നത്.1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ അമേച്വർ നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. വളയനാട് കലാസമിതിയുടെ കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം.ആഹ്വാൻ സെബാസ്റ്റ്യന്റെ വഴിയമ്പലത്തിലൂടെയാണ് നാടകത്തിൽ സജീവമാകുന്നത്.
1984ൽ ആണ് ആദ്യമായി പ്രഫഷനൽ നാടകത്തിൽ അഭിനയിക്കുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്ററിന്റെ ഇതു ഭൂമിയാണ് ആയിരുന്നു ആദ്യ നാടകം. പിന്നീട് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. അണിയറ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.
'വൈറസ്', 'ഡാകിനി', 'പട' തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രീധരൻ പ്രധാന വേഷങ്ങളിലെത്തി. സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ സാംസ്കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
