17കാരന്റെ കൊലപാതകം:  കൊല്ലാൻ ഉദ്ദേശിച്ചത്  മറ്റൊരു സുഹൃത്തിനെയെന്ന് പ്രതിയുടെ മൊഴി

NOVEMBER 2, 2026, 5:41 PM

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് 17 വയസ്സുകാരന്റെ കൊലപാതകത്തിൽ വഴിത്തിരിവ്. അഭിരാമിനെയല്ല, കൊല്ലാൻ ഉദ്ദേശിച്ചതെന്നും, ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെയെന്നുമാണ് പ്രതിയുടെ മൊഴി.  പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്.   പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നതെന്നാണ് വിവരം.  

ഞായറാഴ്ച വൈകിട്ട് പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികമായി ചോദ്യം ചെയ്ത് അച്ഛനൊപ്പം വിട്ടയച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും ചെയ്തത്.

 ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോ​ഗിക്കാൻ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ തർക്കത്തിനിടെ കൊലപാതകം നടന്നു എന്ന മൊഴിയാണ് പുറത്തുവരുന്നത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ വെച്ച് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വൻ ട്വിസ്റ്റുണ്ടായിരിക്കുന്നത്. 

vachakam
vachakam
vachakam

 അഭിരാം ഇൻസ്റ്റ​ഗ്രാം വഴി നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം ആൺസുഹൃത്തിനോട് പെൺകുട്ടി പരാതി പറഞ്ഞതായും തുടർന്ന് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നുമായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ ഇപ്പോഴത്തെ മൊഴി, അഭിരാമല്ല, അഭിരാമിന്റെ മറ്റൊരു സുഹൃത്താണ് പെൺകുട്ടിയോട് ഇത്തരത്തിൽ മോശമായി പെരുമാറിയത് എന്നാണ്. അയാളെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോ​ഗിക്കാനായിരുന്നു തീരുമാനം. അതിനായിട്ടാണ് അഭിരാമിനെ വിളിച്ചു വരുത്തിയത്. തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലെത്തിയെന്നാണ് പ്രതി പറയുന്നത്. എന്നാൽ മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam