കുടുബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി 

NOVEMBER 2, 2026, 8:26 AM

 വർക്കല: കുടുബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണു സംഭവം. 

എന്താണു കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം എന്നതിൽ കൂടുതൽ പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സുബിനയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

 ചെമ്മരുതി പഞ്ചായത്തിലെ തറട്ട കീഴെതൊടി വീട്ടിൽ സുബിന (30) ആണ് മരിച്ചത്. ഭർത്താവ് ഷാജനെ(35) അയിരൂർ പൊലീസ് അറസ്റ്റു ചെയ്തു. സുബിനയുടെ കഴുത്തിനാണു വെട്ടേറ്റത്. സംഭവ ശേഷം ഷാജൻ തന്നെയാണ് അടുത്ത സുഹൃത്തിനെയും സ്ഥലത്തെ വാർഡ് അംഗത്തെയും വിവരം അറിയിച്ചത്.

vachakam
vachakam
vachakam

തുടർന്നു ഇവർ വീട്ടിലെത്തി സുബിനയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവം നടക്കുമ്പോൾ സുബിനയും ഷാജനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് 6 വയസ്സുള്ള മകളുണ്ട്. അയിരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.



vachakam
vachakam
vachakam



 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam