ട്രെയിൻ്റെ ടോയ്‌ലറ്റിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽമീഡിയയിൽ എഴുതുന്നു : മുഖ്യമന്ത്രി

NOVEMBER 2, 2026, 7:20 AM

തിരുവനന്തപുരം:  സ്ത്രീകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 

തിരുവനന്തപുരത്ത് സ്ത്രീശാക്തീകരണത്തെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'മകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായുള്ള വനിതാ നയ സമ്മിറ്റ് ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

'സോഷ്യൽമീഡിയയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത്. ട്രെയിനിന്റെ ടോയ്‌ലറ്റിൽ കോമ്പസ് കൊണ്ടും പബ്ലിക് ടോയിലറ്റിൽ കരി കൊണ്ടും എഴുതിവെയ്ക്കുന്നതുകാണാം. അത്തരം അശ്ലീലങ്ങൾ ഇപ്പോൾ കാണാനില്ല. അവരെല്ലാം സോഷ്യൽ മീഡിയയിലാണ് എഴുതുന്നത്. അവരത് കൃത്യമായി ചെയ്യുന്നുണ്ട്. ഇവരുടെ ഏറ്റവും വലിയ ടാർഗറ്റ് സ്ത്രീകളാണ്. ഇതിനെതിരെ സ്പെഷ്യൽ ആക്ട് കൊണ്ടുവരാനാകുമോയെന്നാണ് നോക്കുന്നത്'; വി ഡി സതീശൻ പറഞ്ഞു. ഇത്തരം പ്രവണതയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേകം നിമയങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും, ഇതിനായി വിട്ടുവീഴ്ചയില്ലാത്ത വനിതാ നയം കേരളത്തിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മാപ്പുകൾ കാണുക



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam