നികുതി വരുമാനത്തിൽ വലിയ മുന്നേറ്റം നടത്തി കേരളം ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലെ വർദ്ധനവ് ദേശീയ ശരാശരിയേക്കാൾ അധികമായിരുന്നു.
ഒക്ടോബർ മാസത്തിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 27 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ജിഎസ്ടി വരുമാന വളർച്ച 12.8 ശതമാനം മാത്രമാണെന്നിരിക്കെ ഇത് ശ്രദ്ധേയമായ നേട്ടമാണ്. ഒക്ടോബറിൽ 3689 കോടി രൂപയാണ് കേരളത്തിന് ജിഎസ്ടി വരുനമായി ലഭിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 2913 കോടി രൂപയായിരുന്നു. ഈ വലിയ വർദ്ധനവിന് കാരണം SGST യും കേന്ദ്ര IGST-യിലെ സംസ്ഥാന വിഹിതവുമാണ്. നിലവിലെ സാമ്പത്തിക വർഷം ആരംഭിച്ചത് മുതൽ കേരളം ജിഎസ്ടി വരുമാനത്തിൽ മികച്ച മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 23,272 കോടി രൂപയാണ് നികുതിയായി കേരളത്തിന്റെ ഖജനാവിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 19,395 കോടി രൂപയായിരുന്നു. ഇത് 20 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
ഇതേ സമയം ദേശീയ തലത്തിൽ 15 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്.
English Summary: Kerala achieved significant growth in tax revenue surpassing the national average last month. In October, the states GST revenue grew by 27 percent, while the countrys total domestic GST revenue growth was only 12.8 percent. Kerala received 3689 crore rupees as GST revenue in October, a substantial increase from 2913 crore rupees in October last year. This surge is attributed to SGST and the states share in central IGST. From April to October, Kerala collected 23,272 crore rupees in tax revenue, marking a 20 percent growth compared to 19,395 crore rupees during the same period last year, which saw a 15 percent national growth.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala tax revenue, GST growth Kerala, State finance, Tax collection Kerala, Economic growth Kerala, Kerala business news, Revenue growth India, October GST collection
ചിത്രം: എഐ നിർമിത പ്രതീകാത്മക ചിത്രം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
