കൊല്ലം: ചൊവ്വാഴ്ച നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി.
കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്.
ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 300 ടിക്കറ്റുകൾ വാങ്ങിയപ്പോഴാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതെന്ന് സന്തോഷ് പറഞ്ഞു. ടിക്കറ്റുകൾ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ബിൽ തയ്യാറാക്കുന്നതിനിടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകി. പരാതിയുടെ പകർപ്പും കൈമാറിയിട്ടുണ്ട്.
സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി പോർട്ടൽ ആപ്പിൽ രണ്ട് ടിക്കറ്റുകളും സ്കാൻ ചെയ്യാൻ കഴിയുന്നുണ്ടെന്നും തന്റെ ഏജൻസിയുടെ നമ്പറും പേരും രണ്ടിലും കാണിക്കുന്നുണ്ടെന്നും സന്തോഷ് വ്യക്തമാക്കി. അതിനാൽ അച്ചടിപ്പിഴവാണെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
