സ്വകാര്യ ബസുകൾ നിരത്തിലിറങ്ങും; പണിമുടക്ക് പിൻവലിച്ചു

NOVEMBER 2, 2026, 5:46 PM

തിരുവനന്തപുരം: ഇന്നു മുതൽ (നവംബർ 3)   സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതിനെ തുടർന്നാണ് ബസ് സമരം പിൻവലിച്ചത്.

ബസ് ഉടമസ്ഥ സംഘടനകളായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ , കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ , കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി , എന്നീ സംഘടനകളുമായി   ഗതാഗത മന്ത്രി  നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2026 നവംബർ മാസം മൂന്നാം തീയതി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ബസ് സമരം പിൻവലിക്കാൻ തീരുമാനിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ചർച്ചയിൽ അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾ-

vachakam
vachakam
vachakam

1) വെറ്റ് ലീസിങ്ങിലൂടെ പ്രൈവറ്റ് ബസുകൾ വാടകയ്ക്ക് എടുക്കണം എന്ന് ആവശ്യം അംഗീകരിച്ചു

2) ബസ് സർവീസുകൾ നിർത്താനും മറ്റൊരാൾക്ക് കൈമാറാനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യം അംഗീകരിച്ചു

3) ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യം അംഗീകരിച്ചു

vachakam
vachakam
vachakam

4) സ്വകാര്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബസ്സുടമകളുടെ ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കും

5) ബസുകളുടെ കാലപരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യം നിയമാനുസൃതം പരിഗണിക്കും

6) ബസ്സുടമസ്ഥരുടെ സംഘടന പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ അവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്ഥിരം സമിതി രൂപീകരിക്കും

vachakam
vachakam
vachakam

7) ഓവർ ലാപ്പിംഗ് ഒഴിവാക്കാനായി നിയമിതമായ സുരേഷ് ബാബു കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തും

8)ബസ് സർവീസ് ഒരു വ്യവസായമായി പരിഗണിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കും.




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam