സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും 

NOVEMBER 2, 2026, 6:43 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും  ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 

മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

vachakam
vachakam
vachakam

ബംഗാൾ ഉൾക്കടലിൽ മുറാസു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി. ഈ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ മുപ്പത് മുതൽ നാൽപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam