കോഴിക്കോട്: സിപിഎം വേദിയിലെ വിവാദ വഖഫ് പ്രസംഗത്തില്‍ ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്നും സസ്പെൻഡ് ചെയ്യും.ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന മുശാവറ യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
ലീഗ് അനുകൂലികളെയും പദവികളിൽ നിന്നും നീക്കും. നാസർ ഫൈസി കൂടത്തായി, എംസി മായീൻ ഹാജി എന്നിവരെയും സസ്പെൻഡ് ചെയ്യും. സമസ്ത നേതൃത്വത്തിനെതിരെ പ്രചാരണം നടത്തി എന്ന പരാതിയിലാണ് നടപടി എടുക്കുക.
സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം വിവാദ പരാമര്‍ശം നടത്തിയത്.
വ്യാജ പ്രചാരണത്തിന് മുക്കം ഉമർ ഫൈസി സമസ്ത പദവി ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി ഉയര്‍ന്നത്. ഈ പരാതിയിലാണ് സസ്പെൻഡ് ചെയ്യാൻ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
