കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ (32)നെ മരിച്ച നിലയിൽ കണ്ടെത്തി.
സ്വന്തം ഓഫീസിൻ്റെ രണ്ടാം നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പൊയിനാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ. കഴിഞ്ഞ ദിവസം രാവിലെ 10 മണിമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാർദ്ദനന്റെയും രമയുടെയും മകനാണ് ഹരികൃഷ്ണൻ. ഒരു സഹോദരനുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
