2027ലെ ആഷസ് പരമ്പരയ്ക്കും 2027ലെ ലോകകപ്പും ലക്ഷ്യമിട്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ബാറ്റിങ് കൺസൾട്ടന്റായി മൈക്കൽ ഹസിയെ നിയമിച്ചു.
ദീർഘകാല കരാറിലാണ് മുൻ താരം കൂടിയായ മൈക്കൽ ഹസിയെ ബാറ്റിങ് കൺസൾട്ടന്റായി നിയമിച്ചത്. സ്വന്തം നാട്ടിൽ ബംഗ്ലാദേശിനെതിരെ നടന്ന പരമ്പര 1-1 എന്ന നിലയിൽ അവസാനിച്ചതും ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പര 2-1 ന് പരാജയപ്പെട്ടതിനും പിന്നാലെയാണ് താരത്തിന്റെ നിയമനം.
നവംബർ 21ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയോടെ ദേശീയ ടീമിനൊപ്പം താരം പ്രവർത്തനം ആരംഭിക്കും. അടുത്ത വർഷം ജൂണിൽ ആരംഭിക്കുന്ന ആഷസ് പരമ്പര, 2027 ഒക്ടോബർ, നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ്, 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ് അടക്കമുള്ള ടൂർണമെന്റുകളിൽ താരം ടീമിനൊപ്പം പ്രവർത്തിക്കും.
2005ൽ 30-ാം വയസ്സിൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഹസി 2013 വരെ സജീവമായിരുന്നു. 79 ടെസ്റ്റ് മത്സരങ്ങൾ, 185 ഏകദിനങ്ങളിലും 38 ടി20 മത്സരങ്ങളിലും ടീമിനായി പാഡണിഞ്ഞു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടക്കം ബാറ്റിങ് കോച്ചായി പ്രവർത്തിച്ച ഹസി 2022ൽ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് അവർക്ക് നേടിക്കൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
