മന്ത്രിയുടെ റെഞ്ച് റോവർ യാത്ര പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെ 

SEPTEMBER 22, 2026, 10:41 AM

തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത് മന്ത്രിമാരുടെ വിദേശയാത്ര, റെഞ്ച് റോവർ യാത്ര, ചാർട്ടേഡ് വിമാനം എന്നീ വിഷയങ്ങളിലാണ്. ഇതിൽ  തദ്ദേശ മന്ത്രി കെ എം ഷാജിയുടെ കാര്യത്തിൽ മന്ത്രിയുടെ വാദം പൊളിയുകയാണ്. 

 പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്രയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.   മന്ത്രിമാർക്ക് സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാം, അതിന്   പൊതുഭരണവകുപ്പിൻ്റെ അനുമതി ഉത്തരവ് ആവശ്യമാണ്. നേരത്തെ പലമന്ത്രിമാരും ഇങ്ങനെയാണ് ആഡംബര കാർ ഔദ്യോഗിക കാറാക്കിയത്. യാക്കൂബ് എന്ന ഷാജിയുടെ സുഹൃത്താണ് റേഞ്ച് റോവർ നൽകുന്നത്.

സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ കത്തിൽ റെഞ്ച് റോവറിൻ്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം റേഞ്ച് റോവർ കാർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി രംഗത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റേതായ വിശദീകരണം മന്ത്രി പുറത്ത് വിട്ടത്. ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത.  നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്? എന്നാണ് മന്ത്രി ചോദിക്കുന്നത്.സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം.  ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ "ഫേമസ്" ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്.  ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്

 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam