നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതത്തിൻ്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ

SEPTEMBER 22, 2026, 10:36 PM

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതത്തിൻ്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ രേഷ്മ. ഇതുവരെയായും ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തടിയിൽ രൂപം ഉണ്ടാക്കി ദഹിപ്പിച്ചത്.

മകന്റെ മൃതദേഹം കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹത്തിന് പകരമുള്ള സങ്കൽപ്പ ചടങ്ങുകൾ നടത്തിയത്.മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.

അതേസമയം, സര്‍ക്കാരിനെതിരെയും രേഷ്മ നേരത്തെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും നിരന്തര അവഗണയാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്നും രേഷ്മ പറഞ്ഞിരുന്നു.വിളിച്ചാൽ ഫോൺ പോലും ആരും എടുക്കുന്നില്ലെന്നും, സന്ദേശങ്ങൾക്ക് മറുപടിയില്ലെന്നും രേഷ്മ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam