ലാനാ റീജണൽ കൺവെൻഷൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

SEPTEMBER 22, 2026, 11:06 PM

ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്തം. 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ വാഷിങ്ങ്ടൺ ഡി.സി. ഏരിയയിലെ വെർജീനിയ ലീസ്ബർഗ് കാരഡോക് ഹാൾഹോട്ടലിലാണ് നടക്കുന്നത്. 

അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യ സ്‌നേഹികളും എഴുത്തുകാരും ആകാംഷയോടെ കാത്തിരുന്നു പങ്കെടുക്കുന്ന ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുവാനായി കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ പോൾ സക്കറിയയും, വി.ജെ. ജെയിംസും അമേരിക്കയിൽ എത്തിക്കഴിഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ കവയിത്രിയും,നോവലിസ്റ്റും, അധ്യാപികയും, വൈവിധ്യവൽക്കരണ കൺസൾട്ടന്റുമായ പ്രൊഫ.ഡോ. അനിതാ നഹാലാണ് ഇംഗ്‌ളീഷ് സാഹിത്യ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.  

ഈയിടെ അന്തരിച്ച, ലാനയുടെ  ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ  ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി 'ജോർജ് മണ്ണിക്കരോട്ട് നഗർ' എന്നാണ് സമ്മേളനവേദിക്ക് പേരിട്ടിരിക്കുന്നത്. അടുത്തിടെ നമ്മെ വിട്ടുപോയ അമേരിക്കൻ മലയാളി എഴുത്തുകാരൻ പി.ടി. പൗലോസിനെ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിക്കും. 

vachakam
vachakam
vachakam

സെപ്തംബർ 25നു വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ഈ സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്‌നേഹികളുടെ സാന്നിദ്ധ്യത്താൽ സമ്പന്നമായിരിക്കും. എഴുത്തിലെ പുതുവഴികൾ വെളിപ്പെടുത്തിയും, പഴമയുടെ മാറ്റുരച്ചും നടക്കുന്ന സാഹിത്യ ചർച്ചകളും സംവാദങ്ങളും ഓരോ എഴുത്തുകാർക്കും പുതിയകാഴ്ചപ്പാടുകൾ നൽകും. അതോടൊപ്പം സ്വയം വിമർശനത്തിന്റെയും പാകപ്പെടുത്തലിന്റെയും ഒരവസരം കൂടിയാണിത്. 

ആശയങ്ങളുടെ, ചിന്തകളുടെ, ആവിഷ്‌ക്കാരങ്ങളുടെ ഒക്കെയും ഒരു സ്പർശം നമുക്ക് ഈവേദിയിൽ അനുഭവപ്പെടും. സമകാലിക മലയാള എഴുത്തുകാരിൽ മുൻനിരയിലുള്ള, പ്രഗത്ഭരായ സക്കറിയയെയും, വി.ജെ. ജെയിംസിനെയും പോലുള്ള എഴുത്തുകാർക്ക് പങ്കുവയ്ക്കാനാകുന്ന അനുഭവങ്ങൾ, അവരുടെ ചിന്താധാരയും എഴുത്തുവഴികളും അമേരിക്കൻ മലയാളി എഴുത്തുകാർക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇംഗ്‌ളീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തിൽ നടക്കും. ഈ വർഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങൾ സമ്മേളനത്തിൽ വിശദമായി പരിചയപ്പെടുത്തും. അമേരിക്കയിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ വിപുലമായശേഖരമുള്ള സഞ്ചരിക്കുന്ന ലൈബ്രറിയുടെ പുസ്തക പ്രദർശനവും സമ്മേളന ഹാളിൽ ഉണ്ടാവും.

vachakam
vachakam
vachakam

കേരള ലിറ്റററി സൊസൈറ്റിയുടെ മനയിൽ ജേക്കബ് കവിതാ പുരസ്‌കാരവും, എബ്രഹാം തെക്കേമുറി കഥാപുരസ്‌കാരവും, കെ.എൽ.എസ് പ്രത്യേകജൂറി പുരസ്‌കാരവും സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും.

അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, എഴുത്തിനെ ആരാധിക്കുന്ന ഓരോ എഴുത്തുകാരെയും, സാഹിത്യ സ്‌നേഹികളെയും  ഈനല്ല നിമിഷങ്ങളിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു. എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാനിൽ നിന്നും (+1-214-435-0124), സെക്രട്ടറി നിർമ്മല ജോസഫിൽ (+1-347-204-0062) നിന്നും ലഭിക്കും.

vachakam
vachakam
vachakam

നിർമലജോസഫ്  (സെക്രട്ടറി)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam