ഫ്‌ളോറിഡയിലെ ബാങ്കിംഗ് കോംപ്ലക്‌സില്‍ വെടിവയ്പ്പ്: സെക്യൂരിറ്റി ഗാര്‍ഡിന്റെ ധീരതയില്‍ ഒഴിവായത് വന്‍ ദുരന്തം, ആക്രമിയും ജീവനക്കാരിയും കൊല്ലപ്പെട്ടു

NOVEMBER 4, 2026, 6:58 PM

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സിറ്റിഗ്രൂപ്പ് ബാങ്കിംഗ് സമുച്ചയത്തിലുണ്ടായ വെടിവയ്പ്പില്‍ സിറ്റിബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു. തോക്കുധാരിയായ ആക്രമിയെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ചു കൊലപ്പെടുത്തിയതോടെ വന്‍ കൂട്ടക്കൊല ഒഴിവാകുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12:11 ഓടെയാണ് തമ്പയിലെ പ്രമുഖ സിറ്റിബാങ്ക് ബിസിനസ് കോംപ്ലക്‌സില്‍ അക്രമ സംഭവം നടന്നത്. പ്രതി തന്റെ കാര്‍ സെക്യൂരിറ്റി വേലി തകര്‍ത്ത് ആളുകള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഔട്ട്‌ഡോര്‍ ഡൈനിംഗ് ഏരിയയിലേക്ക് അമിതവേഗതയില്‍ ഇടിച്ചുകയറ്റുകയായിരുന്നു.

വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ റൈഫിളുമായി പുറത്തിറങ്ങിയ അക്രമി സിറ്റിബാങ്ക് ജീവനക്കാരിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ പ്രധാന കഫറ്റീരിയ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ച അക്രമിയെ ക്യാമ്പസിലെ സെക്യൂരിറ്റി ഗാര്‍ഡ് തടയുകയും ധീരമായി നേരിടുകയുമായിരുന്നു. ഇരുവരും തമ്മില്‍ നടന്ന ശക്തമായ വെടിവയ്പ്പില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ അക്രമി കൊല്ലപ്പെട്ടു. സംഭവം നടക്കുമ്പോള്‍ ഏകദേശം 3200 ഓളം ജീവനക്കാരാണ് കോംപ്ലക്‌സിനുള്ളില്‍ ഉണ്ടായിരുന്നത്.

അക്രമിയുടെ വാഹനം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഫ്.ബി.ഐ, എ.ടി.എഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തികപരമായ ചില തര്‍ക്കങ്ങളാണ് ലക്ഷ്യം വച്ചുള്ള ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സഹപ്രവര്‍ത്തകയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച സിറ്റിഗ്രൂപ്പ് സി.ഇ.ഒ ജെയ്ന്‍ ഫ്രേസര്‍, സെക്യൂരിറ്റി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിനെ അഭിനന്ദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam