മിസ്സോറി: മിസ്സോറിയിൽ ആമസോൺ ഡെലിവറി ഡ്രൈവറായ 23 കാരി ജാസ്മിൻ ടെയ്ലറെ റോഡ് രോഷത്തെ തുടർന്ന് വാനിൽ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നവംബർ 2 ന് പ്രതിക്ക് 40 വർഷം തടവുശിക്ഷ വിധിച്ചു.
66 കാരനായ തോമസ് കോയിയ്ക്കാണ് ലോറൻസ് കൗണ്ടി കോടതി ശിക്ഷ വിധിച്ചത്.
2025 ഫെബ്രുവരി 5നാണ് സംഭവം നടന്നത്. പാഴ്സൽ വിതരണം ചെയ്യുകയായിരുന്ന ജാസ്മിന് നേരെ തോമസ് വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് ബോധരഹിതയായ യുവതിയെ വാനിൽ നിന്ന് വലിച്ചിറക്കി സമീപത്തെ ഓടയിൽ ഉപേക്ഷിച്ചു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിൽ വെടിയുണ്ട തളച്ചുകയറിയ ജാസ്മിൻ മരണത്തിന് കീഴടങ്ങി. കോടതിയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷാവിധി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
