ഒക്‌ലഹോമയിൽ അഞ്ച് റിപ്പബ്ലിക്കൻ പ്രതിനിധികളെ അട്ടിമറിച്ച് ഡെമോക്രാറ്റുകൾ: 20 വർഷത്തിനിടയിലെ മികച്ച വിജയം

NOVEMBER 5, 2026, 1:51 AM

ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ സംസ്ഥാന പ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്ര വിജയം.

അഞ്ച് നിലവിലെ റിപ്പബ്ലിക്കൻ ജനപ്രതിനിധികളെ പരാജയപ്പെടുത്തിയ ഡെമോക്രാറ്റുകൾ, ആകെ ആറ് പുതിയ സീറ്റുകൾ പിടിച്ചെടുത്ത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.

സംസ്ഥാന തലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി മേധാവിത്വം നിലനിർത്തിയെങ്കിലും, ഹൗസിൽ സീറ്റുകളുടെ എണ്ണം 26 ആയി ഉയർത്താൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു.

vachakam
vachakam
vachakam

75 സീറ്റുകളോടെ റിപ്പബ്ലിക്കൻമാർ സൂപ്പർ ഭൂരിപക്ഷം നിലനിർത്തിയെങ്കിലും, വിറ്റോ അധികാരം മറികടക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളിൽ ജനപ്രതിനിധി സഭയിൽ ശക്തമായ സ്വാധീനം ചെലുത്താൻ പുതിയ വിജയം സഹായിക്കുമെന്ന് ഡെമോക്രാറ്റിക് സഭാനേതാവ് മെലിസ പ്രോവെൻസാനോ പറഞ്ഞു.

വിദ്യാഭ്യാസം, ഭവന നിർമ്മാണം, വിലക്കയറ്റം, തൊഴിലാളി ക്ഷേമം തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ ഊന്നി പ്രവർത്തിച്ചതാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്ന് സ്ഥാനാർത്ഥികൾ പ്രതികരിച്ചു.

ഹൗസ് ഡിസ്ട്രിക്റ്റ് 100ൽ നിന്ന് വിജയിച്ച ചാന്റെ ഗിൽമോർ, ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ആഫ്രിക്കൻഅമേരിക്കൻ വനിതയായി മാറി.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam