ഇന്ത്യാന:തന്റെ ജീവിതത്തിലെ 32 വർഷത്തോളം ഒരു ഗാരേജിൽ ഏകാന്തതയിൽ കഴിഞ്ഞ 'ടോബി' എന്ന ചിംപാൻസിയെ മൃഗസംരക്ഷണ പ്രവർത്തകർ രക്ഷപ്പെടുത്തി.
ഇന്ത്യാനയിലുള്ള ഒരു വീട്ടിൽ ഉടമസ്ഥന്റെ ഗാരേജിലായിരുന്നു ടോബിയെ അടച്ചുപൂട്ടിയിരുന്നത്.
ഉടമസ്ഥൻ മരണപ്പെട്ടതിനെത്തുടർന്ന്, ടോബിയെ ദയാവധം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു.
ഇത് മനസ്സിലാക്കിയ 'അനിമൽ ലീഗൽ ഡിഫൻസ് ഫണ്ട്' എന്ന സംഘടനയും ഫെഡറൽ ഉദ്യോഗസ്ഥരും ചേർന്ന് അടിയന്തരമായി ഇടപെടുകയും ടോബിയുടെ ജീവൻ രക്ഷിക്കുകയുമായിരുന്നു.
തുടർന്ന് ഫ്ളോറിഡയിലുള്ള 'സെന്റർ ഫോർ ഗ്രേറ്റ് ഏപ്സ്' എന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് ടോബിയെ മാറ്റി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
