തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. 500 മുതൽ 600 മെഗാവാട്ടിൻ്റെ വൈദ്യുതി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തിൽ കാര്യമായ കുറവില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഇന്ന് വൈകീട്ട് 6.45നും രാത്രി 12.45നുമിടയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.കർണാടക മന്ത്രിയുമായി സംസാരിച്ചെങ്കിലും അവിടെനിന്ന് അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപഭോഗം വർധിച്ചുവെന്നത് യാഥാർഥ്യമാണെന്നും സംസ്ഥാനത്ത് ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്നും വിഷയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
