ചിറയിൻകീഴിൽ വീടിനു നേരെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞു

SEPTEMBER 22, 2026, 12:47 AM

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിനു നേരെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞു. പുതുക്കരി വയലിൽ വീട് വിജയന്‍റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. 

ഒമ്പത് മാസംമുമ്പ് ഇതേവീടിന് അക്രമികൾ തീയിട്ടിരുന്നു. ഒരാഴ്ചമുമ്പ് പ്രദേശത്തെ സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ബീജ സുരേഷിന്‍റെ വീടിനും അജ്ഞാതസംഘം ബോംബെറിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസവും രാത്രിയുടെ മറവിൽ അക്രമണം നടന്നത്. 

ആദ്യത്തെ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാത്തതാണ് വീണ്ടും ആക്രമണം ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

vachakam
vachakam
vachakam

സിസിടിവി ദൃശ്യങ്ങളിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്നുപേരാണ് ആക്രമണത്തിന്‌ പിന്നിലെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

  ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് തവണയാണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇതിൽ മൂന്നെണ്ണം വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിലും കണ്ടെത്തിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.  സംഭവസമയത്ത് ഗൃഹനാഥനായ വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് പേർ വീട്ടിനുള്ളിലുണ്ടായിരുന്നത്. വീട്ടുകാർ അത്ഭുതകരമായാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam