വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് പരിക്കേറ്റു, കെ.എസ്.ആർ.ടി.സി. 45,000 രൂപ നഷ്ടപരിഹാരം നൽകണം

NOVEMBER 2, 2026, 8:45 PM

എറണാകുളം: കെ.എസ്.ആർ.ടി.സി. സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെ ബസിൽ നിന്ന് വീണ് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വയോധികന്റെ കുടുംബത്തിന് 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.

എറണാകുളം ഇടപ്പള്ളി സ്വദേശിനിയായ ചന്ദ്രിക മോഹൻദാസ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2023 ഒക്ടോബർ 7-ന് ഇടപ്പള്ളി വട്ടേക്കുന്നം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലക്കപ്പാറ വിനോദയാത്രയ്ക്കായി പരാതിക്കാരിയും കുടുംബവും കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ അങ്കമാലിയിൽ നിന്ന് മറ്റ് യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് 73 വയസ്സുള്ള പരാതിക്കാരിയുടെ ഭർത്താവിനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് യാത്രയ്ക്കിടെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് അദ്ദേഹം വീഴുകയും ഇടത് കൈത്തണ്ടയിലെ എല്ലിന് പൊട്ടലേൽക്കുകയും ചെയ്തു.

വീഴ്ചയെത്തുടർന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാരന് ശസ്ത്രക്രിയ ആവശ്യമായി വന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ആകെ 52,343 രൂപ ചെലവായതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ബസിൽ ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അപകടത്തിനുശേഷം യാത്രക്കാർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

കെ.എസ്.ആർ.ടി.സി. നൽകിയ യാത്രാടിക്കറ്റ്, അപകടത്തെത്തുടർന്നുണ്ടായ പരിക്കിന്റെ രേഖകൾ, ചികിത്സാചെലവ് സംബന്ധിച്ച ആശുപത്രി രേഖകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ കോടതി പരിഗണിച്ചു. കെ.എസ്.ആർ.ടി.സി.യുടെ നടപടി സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

ഇതുമൂലം പരാതിക്കാരിക്കും കുടുംബത്തിനും ശാരീരിക ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക നഷ്ടത്തിനും മാനസിക ക്ലേശത്തിനും വിധേയരാകേണ്ടിവന്നതായും കോടതി കണ്ടെത്തി. പരാതിക്കാരിക്കും ഭർത്താവിനും ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ, മാനസിക ക്ലേശം, സാമ്പത്തിക നഷ്ടം, മറ്റ് അസൗകര്യങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തിൽ 5,000 രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam