തൃശ്ശൂർ: തൃശ്ശൂർ പാലാപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ (42) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അവശതകൾ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നൽകിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പിൽ പറയുന്നതായാണ് വിവരം.
തൊഴിൽ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കുറിപ്പിലെ പരാമർശങ്ങൾ അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
