‘കോൺഗ്രസിനെ നിയന്ത്രിക്കുന്നത് പുറത്തുള്ളയാൾ’; അടൂരിലെ സംഘർഷത്തിൽ പിണറായി വിജയന്റെ വിമർശനം

OCTOBER 12, 2026, 1:18 AM

തിരുവനന്തപുരം: അടൂരിലെ രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൽ അംഗമല്ലാത്ത ഒരാളാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇയാൾ പൊലീസ് ജീപ്പിൽ കയറിയിട്ടുണ്ടെന്നും എന്നാൽ മന്ത്രിക്ക് ഇയാൾ ബഹുമാന്യനായിരിക്കുമെന്നും പരിഹാസരൂപേണ മുഖ്യമന്ത്രി പറഞ്ഞു.

അടൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചശേഷം അവർക്കെതിരെയാണ് കേസെടുത്തതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

അതേസമയം, അടൂരിൽ എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് നടപടി.

vachakam
vachakam
vachakam

ഇന്നലെ രാത്രി ഏഴംകുളത്ത് ആരംഭിച്ച സംഘർഷം അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെ.എസ്.യു പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പരിസരത്തും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിനിടെ പ്രദേശത്തെ സി.പി.എം നേതാവിന്റെ കാർ അക്രമികൾ അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam