ശ്രീകാര്യം കൊലപാതകം; കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

NOVEMBER 4, 2026, 9:31 PM

തിരുവനന്തപുരം: ശ്രീകാര്യത്തെ 17 വയസുകാരൻ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്. 

അഭിരാമിന്റെ ഫോണും ബെൽറ്റും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികൾ ഇത് ഒളിപ്പിച്ചിരിക്കുകയാണ്.

അറസ്റ്റിലായ പ്രതി ഉമറിന്റെ പെൺസുഹൃത്തിന് ഉൾപ്പെടെ കൊലപാതക വിവരം അറിയാമായിരുന്നു എന്നാണ് സൂചന.  നിലവിൽ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. 

vachakam
vachakam
vachakam

ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് വീട്ടിൽ നിന്നിറങ്ങിയ അഭിരാമിനെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേദിവസം വൈകീട്ട് ആറിനും എട്ടിനുമിടയിലാണ് അഭിരാം കൊല്ലപ്പെട്ടത്.

കൊലപാതകത്തിൽ പങ്കാളിയായ ഉമർ മുസ്താർ ഒരു കാപ്പാ കേസ് പ്രതിയാണ്. കൊലപാതകം നേരിട്ട് നടത്തിയത് പതിനേഴുകാരനായ പ്രതിയാണെന്നും പൊലീസ് പറയുന്നു.   ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam